Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Health Department

അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം; ആ​രോ​ഗ്യ വ​കു​പ്പ്- ഐ​സി​എം​ആ​ര്‍ സം​യു​ക്ത ഫീ​ല്‍​ഡ്ത​ല പ​ഠ​നം തു​ട​ങ്ങി

കോ​​​ഴി​​​ക്കോ​​​ട്: അ​​​മീ​​​ബി​​​ക് മ​​​സ്തി​​​ഷ്‌​​​ക ജ്വ​​​രം ബാ​​​ധി​​​ക്കു​​​ന്ന​​​തി​​​ന്‍റെ കാ​​​ര​​​ണ​​​ങ്ങ​​​ള​​​റി​​​യാ​​​ന്‍ സം​​​സ്ഥാ​​​ന ആ​​​രോ​​​ഗ്യ വ​​​കു​​​പ്പും ചെ​​​ന്നൈ ഐ​​​സി​​​എം​​​ആ​​​ര്‍ നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് എ​​​പ്പി​​​ഡെ​​​മി​​​യോ​​​ള​​​ജി​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​രും ചേ​​​ര്‍​ന്നു​​​ള്ള ഫീ​​​ല്‍​ഡു​​ത​​​ല പ​​​ഠ​​​നം ആ​​​രം​​​ഭി​​​ച്ചു.​ കോ​​​ഴി​​​ക്കോ​​​ടാ​​​ണ് ഫീ​​​ല്‍​ഡ്​​​ത​​​ല പ​​​ഠ​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ലും പ​​​ഠ​​​നം ന​​​ട​​​ത്തും.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഓ​​​ഗ​​​സ്റ്റി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ഐ​​​സി​​​എം​​​ആ​​​ര്‍, ഐ​​​എ​​​വി, പോ​​​ണ്ടി​​​ച്ചേ​​​രി എ​​​വി ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട്, ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ന്‍​സ്, മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ര്‍​ഡ് എ​​​ന്നി​​​വ​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ വ​​​ര്‍​ക്ക്‌​​​ഷോ​​​പ്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ച് തു​​​ട​​​ര്‍ പ​​​ഠ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി വ​​​ന്നി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ തു​​​ട​​​ര്‍​ച്ച​​​യാ​​​ണു ഫീ​​​ല്‍​ഡ്ത​​​ല പ​​​ഠ​​​നം.

മ​​​സ്തി​​​ഷ്‌​​​ക​​​ജ്വ​​​രം ബാ​​​ധി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് അ​​​മീ​​​ബി​​ക് മ​​​സ്തി​​​ഷ്‌​​​ക ജ്വ​​​ര പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍കൂ​​​ടി ന​​​ട​​​ത്താ​​​ന്‍ നേ​​​ര​​​ത്തെ​​​ത​​​ന്നെ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​രു​​​ന്നു.​ രാ​​​ജ്യ​​​ത്തെ​​ത​​​ന്നെ വി​​​ദ​​​ഗ്ധ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് ശി​​​ല്പ​​​ശാ​​​ല ന​​​ട​​​ത്തി ആ​​​ദ്യ​​​മാ​​​യി അ​​​മീ​​​ബി​​​ക് മ​​​സ്തി​​​ഷ്‌​​​ക ജ്വ​​​ര​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​കം പ്രോ​​​ട്ടോ​​​കോ​​​ള്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

ഈ ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ നേ​​​രത്തേ രോ​​​ഗം ക​​​ണ്ടെ​​​ത്താ​​​നും അ​​​നേ​​​കം പേ​​​രെ ചി​​​കി​​​ത്സി​​​ച്ച് ഭേ​​​ദ​​​മാ​​​ക്കാ​​​നും സാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് പ​​​റ​​​യു​​​ന്ന​​​ത്.

Latest News

Up